കിഷോർ
ബാബു
കൊരട്ടി: അടിപിടി കേസിൽ ഒളിവിലായിരുന്ന പ്രതിയെ 15 വർഷത്തിനുശേഷം പിടികൂടി. ചൗക്ക കനകക്കുന്ന് കണക്കശ്ശേരി കിഷോർ ബാബു (39) ആണ് പിടിയിലായത്. 2008 ഏപ്രിലിലാണ് കേസിനാസ്പദ സംഭവം. കുലയിടം ബേക്കറി ജങ്ഷനിൽ ആന്റണി എന്നയാളെ ഓട്ടോറിക്ഷ തടഞ്ഞ് കല്ലുകൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപിക്കുകയായിരുന്നു.
സംഭവത്തിൽ മൂന്നാം പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊരട്ടി പൊലീസ് കൊല്ലം കരുനാഗപ്പള്ളിയിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ജിബിൻ വർഗീസ്, ടി.എസ്. അജീഷ്, സൈബർ സെൽ സി.പി.ഒ എം.ജെ. ബിനു എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.