തെരുവുനായ് ആക്രമണത്തിൽ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

കരുപ്പടന്ന: കരുപ്പടന്ന പുതിയ റോഡ് ഓയില്‍ മില്‍ ജങ്ഷനില്‍ തെരുവുനായ് ആക്രമണത്തില്‍ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മുസാഫരിക്കുന്ന് കൊമ്പനേഴത്ത് മുസമ്മിലിന്റെ മകന്‍ മുഹമ്മദ്‌ സിനാനാണ് (14) പരിക്കേറ്റത്. കുട്ടിയുടെ കൈയും കാലും നായ് കടിച്ചുകീറി. പരിക്കേറ്റ മുഹമ്മദ് സിനാനെ വെള്ളാങ്ങല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കി തൃശൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Tags:    
News Summary - A student was seriously injured in a stray dog ​​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.