ആമ്പല്ലൂര്‍: വരന്തരപ്പിള്ളി കരയാംപാടത്തെ 85 ഏക്കറിലെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, കൊടകര ബ്ലോക്ക് വൈസ് പ്രസിഡന്‍റ് ഷീല ജോര്‍ജ്, ടി.ജി. അശോകന്‍, നീതു ചന്ദ്രന്‍, ടി.പി. ഡേവിസ്, പഞ്ചായത്തംഗങ്ങള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 125 കര്‍ഷകരാണ് വെണ്ട, പയര്‍, കുമ്പളം, മത്തന്‍, ചീര, തണ്ണിമത്തന്‍, ചോളം എന്നിവ കൃഷി ചെയ്തത്. പാടശേഖര ക്ലസ്റ്ററിന് കീഴിലെ ചന്തയിലും തൃശൂര്‍ മാര്‍ക്കറ്റിലുമാണ് വിൽപന നടത്തുന്നത്. രണ്ടുതവണ നെല്‍കൃഷി ചെയ്യുന്ന പാടത്താണ് പച്ചക്കറി കൃഷിയിറക്കി കര്‍ഷകര്‍ വിജയം കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.