എൻജിനീയറിങ്​: ആദ്യ അലോട്ട്​​െമൻറ്​ 23ലേക്ക്​ മാറ്റി

തിരുവനന്തപുരം: എൻജിനീയറിങ്​, ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്മൻെറും ആർക്കിടെക്ചർ കോഴ്സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മൻെറും 23ലേക്ക് മാറ്റി. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും www.cee.kerala.gov.inൽ 22ന്​ രാവിലെ 10 വരെ അവസരമുണ്ട്​. ജീ വഴി പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾ സംസ്ഥാന സീറ്റുകളിലേക്ക് താൽപര്യമില്ലാത്ത പക്ഷം നിർബന്ധമായും ഓപ്ഷൻ റദ്ദാക്കണം. രണ്ടാംഘട്ട അലോട്ട്മൻെറിനെ തുടർന്നുള്ള പ്രവേശന ഷെഡ്യൂൾ പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.