അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിലെ വിവിധ ഭാഗങ്ങളിൽ 10 ലക്ഷത്തിൽപരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ഉൾനാടൻ മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണിത്. മേലൂർ പഞ്ചായത്തിൽ അൽക്കാപ്പിള്ളി കടവിൽ 2.5 ലക്ഷം കുഞ്ഞുങ്ങളും പാറക്കടവിൽ 2.5 ലക്ഷം കുഞ്ഞുങ്ങളും അതിരപ്പിള്ളി പഞ്ചായത്തിൽ 5.26 ലക്ഷം കുഞ്ഞുങ്ങളുമാണ് നിക്ഷേപിച്ചത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഈ പരിപാടിയുടെ ഭാഗമായി പ്രാദേശിക തലത്തിൽ അതിരപ്പിള്ളി, മേലൂർ പഞ്ചായത്ത് ഓഫിസുകളിലാണ് ചാലക്കുടി മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങ് നടന്നത്. അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ്, ജില്ല പഞ്ചായത്തംഗം സി.ജി. സിനി, ചാലക്കുടി ബ്ലോക്ക് വൈസ് പ്രസിഡൻറ് വിജു വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു. ആദിവാസി സമൂഹങ്ങൾ അവരുടെ ഉപജീവനത്തിനായി ആശ്രയിക്കുന്ന ജലസംഭരണി പ്രദേശത്തും പദ്ധതിയുടെ ഭാഗമായി തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്. കാർപ്പ്, പൂമീൻ, കട്ട്ല, രോഹു, മൃഗാൽ തുടങ്ങിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെയാണ് പ്രധാനമായും നിക്ഷേപിച്ചത്. TM chalakkudy puzhayil malsyakunhungale nikshepikkunnu: അതിരപ്പിള്ളിയിൽ ചാലക്കുടി പുഴയിൽ പഞ്ചായത്ത് പ്രസിഡൻറ് തങ്കമ്മ വർഗീസ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.