സുരേഷ് ഗോപി വിഷുക്കൈനീട്ടവുമായി ഇരിങ്ങാലക്കുടയിൽ

സുരേഷ് ഗോപി വിഷുക്കൈനീട്ടവുമായി ഇരിങ്ങാലക്കുടയിൽ ഇരിങ്ങാലക്കുട: ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ് ഹാളിൽ സുരേഷ് ഗോപി എം.പി വിഷുക്കൈനീട്ടം നൽകുന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളും പ്രായമായവരുമടക്കം ആയിരത്തിലധികം പേർക്ക് സുരേഷ് ഗോപി നേരിട്ട് വിഷുക്കൈനീട്ടവും വിഷുകാർഡും കണിക്കൊന്നയും നൽകി. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്‍റ്​ കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഡ്വ. ബി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്‍റ്​ അഡ്വ. കെ.കെ. അനീഷ്കുമാർ, ജില്ല വൈസ് പ്രസിഡന്‍റുമാരായ കവിത ബിജു, എൻ.ആർ. റോഷൻ, ആളൂർ മണ്ഡലം പ്രസിഡന്‍റ്​ പി.എസ്​. സുഭീഷ്, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം, ഇരിങ്ങാലക്കുട, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, അഖിലാഷ് വിശ്വനാഥൻ, അഞ്ചിത, മണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ, സണ്ണി കവലക്കാട്ട്, സി.സി. മുരളി, രാജേഷ് എന്നിവർ സംസാരിച്ചു. സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുടയുടെ വിഷുപ്പുടവ മണ്ഡലം പ്രസിഡന്‍റ്​ കൃപേഷ് ചെമ്മണ്ട നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.