കരൂപ്പടന്ന: വിശുദ്ധ ഖുർആൻ അവതരിച്ച മാസമായ റമദാൻ ഓരോ വ്യക്തിയുടെയും മാറ്റങ്ങൾ മനസ്സിലാക്കാനുള്ള അവസരമാണെന്ന് ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം പി. അബ്ദുറഹ്മാൻ വളാഞ്ചേരി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ഇരിങ്ങാലക്കുട ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ 'ഖുർആൻ വഴികാണിക്കുന്നു' എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഖുർആൻ പഠനത്തിന്റെ പ്രാധാന്യം' വിഷയത്തിൽ എം.എ. മുഹമ്മദ് ത്വൽഹത്ത് പ്രഭാഷണം നടത്തി. കരൂപ്പടന്ന പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്‍റ് കെ.എ. സദറുദ്ദീൻ അധ്യക്ഷത വഹിച്ച. കെ.എസ്. അബ്ദുൽ മജീദ് സമാപനം നടത്തി. മുഹമ്മദ് റാഫി, സോഫിയ തൽഹത്ത്, പി.എം. അബ്ദുറഹ്മാൻ പങ്കെടുത്തു. ഷഫീർ കാരുമാത്ര സ്വാഗതം പറഞ്ഞു. photo tcm ijk ഇരിങ്ങാലക്കുട ഏരിയ സംഘടിപ്പിച്ച ഖുർആൻ സമ്മേളനത്തിൽ പി. അബ്ദുറഹ്മാൻ വളാഞ്ചേരി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.