ശുചിത്വ സന്ദേശത്തിന്‍റെ പ്രചാരകരായി വിദ്യാർഥികൾ ചാലക്കുടി: വിദ്യാലയത്തിന്റെ മതിലിൽ ശുചിത്വ സന്ദേശം നൽകിയുള്ള ചിത്രീകരണവുമായി കുട്ടികൾ. ചാലക്കുടി നഗരസഭയെ സംസ്ഥാനത്തെ മികച്ച ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കുന്നതിനുള്ള സർവേയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിന്‍റെയും ശുചിത്വത്തിന്‍റെയും സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ചിത്രീകരണം. നഗരത്തിലെ പ്രധാന ഇടങ്ങളിൽ ചുമർചിത്രങ്ങൾ വരക്കാൻ നഗരസഭ ആരോഗ്യ വിഭാഗം പ്രവർത്തനം ആരംഭിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് വി.ആർ പുരം ഗവ. ഹയർ സെക്കൻഡറി വിദ്യാലയത്തിലെ മതിലിൽ ചിത്രങ്ങൾ വരച്ച് ശുചിത്വ സന്ദേശത്തിന്റെ പ്രചാരകരായത്. അധ്യാപകരായ ജിസ്മി ജോസ്, ലിൻഷ ഗണേശ്, പ്രിയ്യ, അശ്വതി, വിദ്യാർഥി പ്രതിനിധികളായ അബിൻ, അജ്ഞനാ, ലെനിൻ, ആഷ്മി, മാളവിക, ഗായത്രി എന്നിവരുടെ നേതൃത്വത്തിൽ 60ഓളം വിദ്യാർഥികളാണ് ചിത്രീകരണം നടത്തിയത്. ശുചിത്വ സന്ദേശ പ്രചാരണത്തിന്‍റെ ഉദ്ഘാടനം നഗരസഭ പാർലമെന്‍ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ആലിസ് ഷിബു അധ്യക്ഷത വഹിച്ചു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശുചിത്വ പ്രചാരണ പ്രവർത്തനങ്ങൾ അടുത്ത ദിവസങ്ങളിലും തുടരും. ----- TC MChdy - 3 വിദ്യാർഥികൾ വി.ആർ. പുരം ഗവ. സ്കൂൾ മതിലിൽ ചിത്രീകരണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.