ചിമ്മിനി ടൂറിസം: വനം വകുപ്പ് റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കും ആമ്പല്ലൂർ: ചിമ്മിനി ഡാം പരിസരത്തെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ആലോചന യോഗം ചേര്‍ന്നു. ഡാം പരിസരത്തെ അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടുത്തി വനം വകുപ്പ് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് ആവശ്യമായ ഭേദഗതികളോടെ സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ യോഗം നിര്‍ദേശിച്ചു. അണക്കെട്ടിനോട് ചേര്‍ന്ന ഭാഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും പൂന്തോട്ടം നവീകരണത്തിനും ഇറിഗേഷന്‍ വകുപ്പ് തയാറാക്കിയ എസ്റ്റിമേറ്റിനാവശ്യമായ തുക ടൂറിസം ഫണ്ട് ലഭ്യമാക്കി നടപ്പാക്കും. ഇതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഡാമിനോട് ചേര്‍ന്ന് വരന്തരപ്പിള്ളി പഞ്ചായത്ത് നിർമാണം പൂര്‍ത്തീകരിച്ച ടോയ്ലറ്റുകൾ തുറക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗം നിര്‍ദേശിച്ചു. കെ.എഫ്.ആര്‍.ഐയുടെ ബാംബൂ പ്രദര്‍ശന സൗകര്യം ഉള്‍പ്പെടെയുള്ള സെന്‍ററിന്‍റെ വികസനവും യോഗത്തില്‍ ചര്‍ച്ചയായി. കലക്ടര്‍ ഹരിത. വി. കുമാര്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. രഞ്ജിത്ത്, വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍, മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് അശ്വതി വിബി, ജില്ല പഞ്ചായത്ത് അംഗം വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ. സദാശിവന്‍, വാര്‍ഡ് അംഗം അഷ്‌റഫ്, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു ശേഷം സംഘം ചിമ്മിനി ഡാം സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.