തണല്‍ വയോജന ക്ലബ് വാര്‍ഷികം

കൊടകര: പഞ്ചായത്തിലെ 17ാം വാര്‍ഡ് തണല്‍ വയോജന ക്ലബിന്റെ വാര്‍ഷികം കാരൂരില്‍ സംഘടിപ്പിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ടി.കെ. പദ്മനാഭന്‍ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത​ അംഗം വി.കെ. മുകുന്ദന്‍, സഹൃദയ എന്‍ജിനീയറിങ്​ കോളജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍, തണല്‍ ബ്ലോക്ക് പ്രസിഡന്റ് എം.ഒ. ഡേവീഡ്, ടി.ആര്‍. വർഗീസ് തൊമ്മാന എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന പൗരന്മാരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.