വെറ്ററൻസ്​ ഫുട്​ബാൾ: പുന്നത്തൂൽ എഫ്​.സിക്ക്​ ജയം

വെറ്ററൻസ്​ ഫുട്​ബാൾ: പുന്നത്തൂൽ എഫ്​.സിക്ക്​ ജയം തൃശൂർ: ജിംഖാന ഫുട്ബാൾ ക്ലബ്​ നേതൃത്വത്തിൽ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച ഒമ്പതാമത്​ അഖിലേന്ത്യ വെറ്ററൻസ് ഫുട്ബാളിന്‍റെ ആദ്യ മത്സരത്തിൽ പുന്നത്തൂൽ എഫ്.സിക്ക്​ ജയം. കമാൻഡോസിനെ മറുപടിയില്ലാത്ത മൂന്ന്​ ഗോളുകൾക്കാണ്​ പരാജയപ്പെടുത്തിയത്​. രണ്ടാം മത്സരത്തിൽ കെ.വി.എഫ്.സി കണിമംഗലം ജി.എസ്.എ ഗുരുവായൂരിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. മത്സരം അഡ്വ. ഷാജി ജെ. കൊടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ്​ അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ ജോജു, ഡി.എഫ്.എ സെക്രട്ടറി ചെറിയാൻ, ക്ലബ് പ്രസിഡന്‍റ്​ എസ്.ജെ. അൻവർ, സെക്രട്ടറി എം.എം. സലിം എന്നിവർ സംസാരിച്ചു. ഇന്ന്​ വൈകീട്ട്​ ആറരക്കും ഏഴരക്കും രണ്ട്​ മത്സരങ്ങൾ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.