നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഏഴു വർഷം കഠിനതടവും പിഴയും ചാലക്കുടി: കാടുകുറ്റി സ്വദേശിനിയായ നാലു വയസ്സുകാരിയെ 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയ കേസിൽ പ്രതികൾക്ക് ഏഴു വർഷം കഠിന തടവും 50,000 രൂപ വീതം പിഴയും ശിക്ഷ. ആളൂർ സ്വദേശികളായ തെക്കേ ചെരുവിള പുത്തൻവീട്ടിൽ വിനോദ്കുമാർ, തെക്കേ ചെരുവിള പുത്തൻവീട്ടിൽ ഗിരിധരൻ എന്നിവരെയാണ് തൃശൂർ ജില്ല ഫസ്റ്റ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ. വിനോദ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി കഠിന തടവ് അനുഭവിക്കണം. 2013ൽ മാർച്ച് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. തട്ടിക്കൊണ്ടുപോകുന്നതിന്‍റെ തലേ ദിവസം രണ്ടാം പ്രതി കുട്ടിയുടെ വീട്ടിലെത്തി അമ്മയിൽ നിന്ന് പിതാവിന്‍റെ ഫോൺ നമ്പർ വാങ്ങിയതും പിന്നീട് ഫോണിലേക്ക് വിളിച്ച് മോചനത്തിന് 15 ലക്ഷം രൂപ ആവശ്യപ്പെട്ടതും കേസിൽ വഴിത്തിരിവായി. കേസിൽ 25 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. കെ.ബി. സുനിൽകുമാർ, അഡ്വ. ലിജി മധു, അഡ്വ. ശിവ എന്നിവർ ഹാജറായി. കൊരട്ടി പൊലീസ് ചാർജ് ചെയ്ത കേസിൽ ചാലക്കുടി സി.ഐ ആയിരുന്ന വി.ടി. ഷാജനാണ് കുറ്റപത്രം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.