ദേശീയപാതയിൽ അശാസ്ത്രീയ യൂ ടേൺ: അപകടങ്ങൾ ആവർത്തിക്കുന്നു

ദേശീയപാതയിൽ അശാസ്ത്രീയ യു ടേൺ: അപകടങ്ങൾ ആവർത്തിക്കുന്നു തൃശൂർ: മണ്ണുത്തി - വടക്കാഞ്ചേരി ദേശീയപാതയിൽ അശാസ്ത്രീയ യു ടേൺ മൂലം അപകടങ്ങൾ ആവർത്തിക്കുന്നു. ചെമ്പൂത്ര പെട്രോൾ പമ്പിന്​ സമീപം ദേശീയപാത അധികൃതർ അപകടകരമായ യു ടേൺ അശാസ്ത്രീയമായി തുറന്നു നൽകിയതാണ്​ നിരന്തര അപകടങ്ങൾക്ക്​ കാരണം. കഴിഞ്ഞ ദിവസം ബൈക്കുകൾ തമ്മിലിടിച്ച് യാത്രക്കാർക്ക്​ ഗുരുതര പരിക്കേറ്റിരുന്നു. അപകട ശേഷം ദേശീയപാത അതോറിറ്റിയുടെ എമർജൻസി 1033 കാൾ സർവിസ് യൂനിറ്റ് വാഹനത്തിൽ വന്നവർ റിബൺ കെട്ടി താൽക്കാലിക യു ടേൺ അടക്കുകയും ചെയ്തു. ഇത്​ ഫോട്ടോ എടുക്കാൻ എത്തിയവരുടെ മൊബൈൽ ഫോൺ കാമറ ​ലെൻസിലേക്ക്​ ടോർച്ചടിച്ച് തടസ്സം സൃഷ്ടിക്കാനും ശ്രമിച്ചതായി നേർവഴി പ്രവർത്തകർ ആരോപിച്ചു. ദേശീയപാത അധികൃതരുടെ അപകടകരമായ റോഡ് പരിപാലനം മൂലമാണ്​ അപകടങ്ങളുണ്ടായതെന്ന്​ തൃശൂർ കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി. സതീഷ് പറഞ്ഞു. നേരത്തേ സതീഷ്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ണുത്തി മുതൽ വടക്കാഞ്ചേരി വരെ അപകടകരമായ യു ടേണുകൾ ദേശീയപാത അതോറിറ്റി അടച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.