ബാറിൽ സംഘട്ടനം; ഒരാൾക്ക്​ കുത്തേറ്റു

ബാറിൽ സംഘട്ടനം; മൂന്ന്​ പേർ അറസ്റ്റിൽ മാള: മാളയിലെ ബാറിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട്​ മൂന്ന്​ പേരെ അറസ്റ്റ്​ ചെയ്തു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സിദ്ദീഖ് (44), സഹോദരൻ ചേന്ദമംഗലം ചാമയോത്ത്​ പറമ്പിൽ സജി (45), കടുപുക്കര ചിറയത്ത് ജോബി (45) എന്നിവരാണ് അറസ്റ്റിലായത്. മാള തോളത്ത് വീട്ടിൽ റെനീഷിനാണ്​ (31) ചൊവ്വാഴ്ച രാത്രി കുത്തേറ്റത്​. മദ്യപിച്ചതിനെ തുടർന്നുള്ള തർത്തെ തുടർന്ന്​ മൂന്ന്​ പേരും റെനീഷിനെ മർദിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. റെനീഷ് അപകട നില തരണം ചെയ്തതായും പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.