മറ്റത്തൂര്‍: പട്ടികജാതി ക്ഷേമസമിതി മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ലോക്കല്‍ കമ്മിറ്റി പ്രസിഡന്‍റ് പി.എ. രഘു അധ്യക്ഷത വഹിച്ചു. സി.എസ്. രഞ്ജിത്ത്, സി.എം. സുലോചന, സംഘാടകസമിതി വൈസ് ചെയര്‍മാന്‍ എന്‍.പി. അഭിലാഷ്, സെക്രട്ടറി വി.എസ്. സുബീഷ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം.ആര്‍. രഞ്ജിത്ത്, പി.കെ.എസ് കൊടകര ഏരിയ സെക്രട്ടറി പി.കെ. കൃഷ്ണന്‍കുട്ടി, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.എ. ഉണ്ണികൃഷ്ണന്‍, പി.വി. മണി, സി.വി. രവി, പി.കെ. രാജന്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.കെ. അസൈന്‍, എം.എ. സുഗതന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.എ. രഘു (പ്രസി), വി.എസ്. സുബീഷ് (സെക്ര), എം.എ. സുഗതന്‍ (ട്രഷ). ക്യാപ്ഷന്‍ TCM KDA 2 pks sammelanam പട്ടികജാതി ക്ഷേമസമിതി മറ്റത്തൂര്‍ ലോക്കല്‍ സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്‍റ് കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു അനുസ്മരണം സംഘടിപ്പിച്ചു കൊരട്ടി: സമത സാംസ്കാരിക വേദി കലാഭവൻ മണി, ലത മങ്കേഷ്കർ, കെ.പി.എ.സി ലളിത അനുസ്മരണവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്തു. സമത പ്രസിഡന്‍റ് ശ്രീജ വിധു അധ്യക്ഷത വഹിച്ചു. നടി ശ്രീരേഖ മുഖ്യാതിഥിയായി. സംവിധായകൻ സുന്ദർദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ബിജു, പഞ്ചായത്ത് വികസന ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ്, ആർ. ബാലകൃഷ്ണൻ, ഇ.സി. സുരേഷ്, സിന്ധു രവി, കെ. നിക്സൺ എന്നിവർ സംസാരിച്ചു. തുടർന്ന് ഗായകൻ കലാഭവൻ ഡെൻസന്‍റെ നേതൃത്വത്തിൽ ലത മങ്കേഷ്കറിന്‍റെയും കലാഭവൻ മണിയുടെയും ഗാനങ്ങൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.