കുംഭഭരണി വേല മഹോത്സവം

ആമ്പല്ലൂര്‍: ജില്ലയിലെ പതിനെട്ടരക്കാവുകളില്‍ പ്രസിദ്ധമായ കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ആഘോഷിച്ചു. രാവിലെ 10ന് നടന്ന ശീവേലി എഴുന്നള്ളിപ്പില്‍ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തിലുള്ള മേളം അകമ്പടിയായി. വൈകീട്ട് നാലിന് പുറത്തേക്കെഴുന്നള്ളിപ്പും കാഴ്ച ശീവേലിയുമുണ്ടായി. കുനിശ്ശേരി അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം അകമ്പടിയായി. വൈകീട്ട് ആറിന് പ്രധാന ചടങ്ങായ നന്തിക്കര മുല്ലക്കല്‍ പറയന്റെ പന്തല്‍ വരവും തുടര്‍ന്ന് വിവിധ സമുദായക്കാരുടെ വേലകളി വരവും ക്ഷേത്രത്തിലെത്തി. ക്ഷേത്ര ചടങ്ങുകള്‍ക്കുശേഷം രാത്രി തായമ്പക, പുറത്തേക്കെഴുന്നള്ളിപ്പ് എന്നിവയുമുണ്ടായി. പടം-file name-amb ezhunnallippu പുതുക്കാട് കുറുമാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി വേല മഹോത്സവത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.