സംഗീത നാടക അക്കാദമി പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു

* ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്​കാര ​േജതാക്കളെയാണ്​ തെരഞ്ഞെടുത്തത്​​ തൃശൂർ: കേരള സംഗീത നാടക അക്കാദമി 2020ലെ ഫെലോഷിപ്, അവാർഡ്, ഗുരുപൂജ പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ കലാരംഗങ്ങളിലെ നിസ്​തുലമായ സംഭാവനകൾ പരിഗണിച്ചാണ്​ കലാകാരന്മാരെ അക്കാദമി ഏർപ്പെടുത്തിയിട്ടുള്ള 2020ലെ പുരസ്​കാരങ്ങൾക്ക് തെരഞ്ഞെടുത്തത്​. പ്രശസ്​തിപത്രവും ഫലകവും കാഷ് അവാർഡും (ഫെലോഷിപ് 50,000 രൂപയും അവാർഡ്, ഗുരുപൂജ 30,000 രൂപയും) അടങ്ങുന്നതാണ് പുരസ്​കാരം. ഫെലോഷിപ്: പിരപ്പൻകോട് മുരളി -നാടകം, കലാമണ്ഡലം വാസുപ്പിഷാരടി -കഥകളി, തൃപ്പൂണിത്തുറ രാധാകൃഷ്ണൻ -സംഗീതം (ഘടം). അവാർഡ്: രജനി മേലൂർ -നാടകം, ഇ.എ. രാജേന്ദ്രൻ -നാടകം, പ്രദീപ് മാളവിക -നാടകം, മണലൂർ ഗോപിനാഥ് -ഓട്ടന്തുള്ളൽ, ടി. സുരേഷ് ബാബു -നാടകം, ഗോപാലൻ അടാട്ട് -നാടകം, സി.എൻ. ശ്രീവത്സൻ -നാടകം, കെ. വെങ്കിട്ടരമണൻ -സംഗീതം (വായ്പാട്ട്), ബാബു നാരായണൻ -വയലിൻ, ​േപ്രംകുമാർ വടകര -സംഗീത സംവിധാനം, റീന മുരളി -ലളിതഗാന ആലാപനം, നടേശ് ശങ്കർ -ലളിത സംഗീതം, കലാമണ്ഡലം ജിഷ്ണു പ്രതാപ് -കൂടിയാട്ടം, വിനയ ചന്ദ്രൻ -കേരള നടനം, കവിത കൃഷ്ണകുമാർ -മോഹിനിയാട്ടം, പെരിങ്ങോട് ചന്ദ്രൻ -തിമില, തൃക്കുളം കൃഷ്ണൻകുട്ടി -കഥാപ്രസംഗം. ഗുരുപൂജ: മീന ഗണേഷ് -നാടകം, രത്നമ്മ മാധവൻ -നാടകം, കൊച്ചിൻ ഹസ്സനാർ -നാടകം, മീനാരാജ് -നാടകം, നിലമ്പൂർ മണി -നാടകം, ചെറായി സുരേഷ് -നാടകം, കുര്യനാട് ചന്ദ്രൻ -നാടകം, ഇ.ടി. വർഗീസ് ​-നാടകം, അജയൻ ഉണ്ണിപ്പറമ്പിൽ -നാടകം, പി.വി.കെ. പനയാൽ -നാടകം, കെ.ആർ. പ്രസാദ് -നൃത്തനാടകം, എം.എസ്​. പ്രകാശ് -ഉപകരണ സംഗീതം, ബബിൽ പെരുന്ന -തെരുവുനാടകം, ഇ.വി. വത്സൻ -ലളിത സംഗീതം, എം.കെ. വേണുഗോപാൽ -ബാലെ സംഗീതം, കലാമണ്ഡലം ശ്രീദേവി (ആറന്മുള)-ഭരതനാട്യം, ചവറ ധനപാലൻ -കഥാപ്രസംഗം, പരയ്ക്കാട് തങ്കപ്പൻ മാരാർ -തിമില, രമേശ് മേനോൻ -സംഗീതം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.