പെരുന്നാൾ അലങ്കാരങ്ങൾ തകർത്ത സഹോദരങ്ങള്‍ അറസ്​റ്റിൽ

ഇരിങ്ങാലക്കുട: പിണ്ടി പെരുന്നാളി​ൻെറ അലങ്കാര ദീപങ്ങൾ, ട്യൂബ് ലൈറ്റുകൾ എന്നിവ അടിച്ചു തകർത്ത കേസിൽ രണ്ടു സഹോരങ്ങളെ പൊലീസ് പിടികൂടി. കാട്ടൂർ വെള്ളാനി വെള്ളുള്ളി പറമ്പില്‍ ജിബിൻരാജ് (24), സഹോദരൻ ബിബിൻരാജ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി. ടി.ആർ. രാജേഷി​ൻെറ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ പി.ജി. അനൂപ് എന്നിവർ പിടികൂടിയ​ത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ ബോയ്സ് സ്കൂൾ മുതൽ ഠാണാവ് റോഡിൽ നിരവധി ട്യൂബ് ലൈറ്റുകളാണ് തല്ലിയുടച്ചത്. വഴിയരികിലെ വീടുകളിലേക്ക് കല്ലെറിയുകയും വാഹനങ്ങളിൽ കല്ലു കൊണ്ട് ഇടിക്കുകയും ചെയ്ത ഇവർ വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തിയുമാണ് നടന്നിരുന്നത്. ഇരിങ്ങാലക്കുട സ്​റ്റേഷനിൽ കൊലപാതക ശ്രമത്തിനും നെടുപുഴ സ്​​റ്റേഷനിൽ മോഷണക്കേസിലും, ആളൂർ സ്​റ്റേഷനിൽ മോഷണം, ആയുധം കൈവശം വക്കൽ കേസിലും പ്രതികളാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. എ.എസ്.ഐമാരായ സലീം, ജഗദീഷ്, ടി.കെ. ഷിബു, സീനിയർ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, വൈശാഖ് മംഗലൻ, ഹോംഗാർഡ് സുബ്രഹ്മണ്യൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. photo tcm ijk photo ijk police arrest അറസ്​റ്റിലായ പ്രതികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.