ഇരിങ്ങാലക്കുട: പിണ്ടി പെരുന്നാളിൻെറ അലങ്കാര ദീപങ്ങൾ, ട്യൂബ് ലൈറ്റുകൾ എന്നിവ അടിച്ചു തകർത്ത കേസിൽ രണ്ടു സഹോരങ്ങളെ പൊലീസ് പിടികൂടി. കാട്ടൂർ വെള്ളാനി വെള്ളുള്ളി പറമ്പില്‍ ജിബിൻരാജ് (24), സഹോദരൻ ബിബിൻരാജ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി. ടി.ആർ. രാജേഷിൻെറ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ പി.ജി. അനൂപ് എന്നിവർ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് ഏഴോടെ ബോയ്സ് സ്കൂൾ മുതൽ ഠാണാവ് റോഡിൽ നിരവധി ട്യൂബ് ലൈറ്റുകളാണ് തല്ലിയുടച്ചത്. വഴിയരികിലെ വീടുകളിലേക്ക് കല്ലെറിയുകയും വാഹനങ്ങളിൽ കല്ലു കൊണ്ട് ഇടിക്കുകയും ചെയ്ത ഇവർ വഴി യാത്രക്കാരെ ഭീഷണിപ്പെടുത്തിയുമാണ് നടന്നിരുന്നത്. ഇരിങ്ങാലക്കുട സ്റ്റേഷനിൽ കൊലപാതക ശ്രമത്തിനും നെടുപുഴ സ്റ്റേഷനിൽ മോഷണക്കേസിലും, ആളൂർ സ്റ്റേഷനിൽ മോഷണം, ആയുധം കൈവശം വക്കൽ കേസിലും പ്രതികളാണെന്ന് ഡിവൈ.എസ്.പി അറിയിച്ചു. എ.എസ്.ഐമാരായ സലീം, ജഗദീഷ്, ടി.കെ. ഷിബു, സീനിയർ സി.പി.ഒ.മാരായ കെ.എസ്. ഉമേഷ്, ഇ.എസ്. ജീവൻ, വൈശാഖ് മംഗലൻ, ഹോംഗാർഡ് സുബ്രഹ്മണ്യൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. photo tcm ijk photo ijk police arrest അറസ്റ്റിലായ പ്രതികള്‍
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:01 AM GMT Updated On
date_range 2021-01-13T05:31:18+05:30പെരുന്നാൾ അലങ്കാരങ്ങൾ തകർത്ത സഹോദരങ്ങള്‍ അറസ്റ്റിൽ
text_fieldsNext Story