നഗരസഭ കെട്ടിടത്തില്‍നിന്ന്​ ശുചിമുറി മാലിന്യം പുറത്തേക്ക്​ ഒഴുകുന്നതായി പരാതി

ഇരിങ്ങാലക്കുട: ജനറല്‍ ആശുപത്രി കോവിഡ് ടെസ്​റ്റ്​ സൻെററിന് സമീപത്തെ . ജനറല്‍ ആശുപത്രിയുടെ പുതതായി നിർമിച്ച കെട്ടിടത്തിലെ തൃശൂര്‍ റോഡില്‍നിന്ന്​ കയറുന്ന ഭാഗത്താണ് ഇപ്പോള്‍ കോവിഡ് പരിശോധന നടത്തുന്നത്. ആശുപത്രി കെട്ടിടത്തി​ൻെറ മുന്‍വശത്തുള്ള നഗരസഭ ഷോപ്പിങ്​ കോംപ്ലക്‌സി​ൻെറ ഒന്നാം നിലയിലെ ശുചിമുറി മാലിന്യമാണ് പെപ്പ് പൊട്ടി കോവിഡ് പരിശോധന നടത്തുന്ന ഭാഗത്തേക്ക്​ വീഴുന്നത്. ഈ മലിനജലം ഇവിടെ കെട്ടിക്കിടന്ന് കൊതുക് വളരുന്ന സാഹചര്യവും ദുര്‍ഗന്ധവും ഉണ്ടാകുന്നതായി കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്ന ആബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. ജീര്‍ണാവസ്ഥയിലുള്ള കെട്ടിടത്തില്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രശ്‌നം പരിഹരിക്കണമെന്നും അല്ലെങ്കില്‍ ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മറ്റ് രോഗങ്ങള്‍ വരാനുള്ള സാഹചര്യമാണെന്നും ഇവര്‍ പറയുന്നു. നഗരസഭ കെട്ടിടത്തില്‍നിന്ന്​ ശുചിമുറി മാലിന്യം പുറത്തേക്ക്​ ഒഴുകിയ നിലയിൽ shuchi muri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.