വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ റോഡ് തുരക്കൽ: പെരുമ്പിലാവിൽ റോഡ് പിളർന്നു

പെരുമ്പിലാവ്: വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനിടെ റോഡ് പിളർന്നു. ചുണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ പെരുമ്പിലാവിൽ അൻസാർ ആശുപത്രിക്ക് മുൻഭാഗത്ത്​ ശനിയാഴ്ച ഉച്ചയോടെയാണ്​ സംഭവം. പൈപ്പ് കടന്നുപോകുമ്പോഴുണ്ടായ സമ്മർദമാണ് റോഡ് പിളരാൻ കാരണമായത്. റോഡിലുണ്ടായ വിള്ളലിലൂടെ ചുവന്ന നിറത്തിലുള്ള ദ്രാവകം പുറത്തേക്ക് ഒഴുകി. റോഡിനടിയിൽ തുരക്കുമ്പോൾ ലൂബ്രിക്കേഷനുവേണ്ടി ചേർക്കുന്ന മണ്ണി​ൻെറ മിശ്രിതമാണിത്. സംഭവസമയം അതുവഴി വന്ന ഇരുചക്രവാഹനക്കാർ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും വാതക പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. റോഡ് തുരക്കുന്നതിനിടെ കേബിൾ തകർന്ന് അൻസാർ ആശുപത്രിയിലെ നെറ്റ് സംവിധാനം താളംതെറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.