ഗോദയിൽ നാരായണേട്ട​െൻറ മക്കൾ

ഗോദയിൽ നാരായണേട്ട​ൻെറ മക്കൾ കാഞ്ഞാണി (തൃശൂർ): കമ്യൂണിസ്​റ്റ്​ പാർട്ടിയുടെ സമരരംഗങ്ങളിലും പാലാഴി-കരിങ്കൊടി പോരാട്ടരംഗത്തും നിറഞ്ഞുനിന്നിരുന്ന മണലൂരി​ൻെറ പ്രിയ സഖാവ് നാരായണേട്ട​ൻെറ നാലു​ മക്കളും ഇത്തവണ ഗോദയിലുണ്ട്​. പലയിടത്തും സഹോദരങ്ങൾ വ്യത്യസ്ത പാർട്ടിയിൽനിന്ന് പോരാടുമ്പോൾ അച്ഛ​ൻെറ പാതയിൽ ഇടതുമുന്നണിയുടെ തന്നെ സ്ഥാനാർഥികളാണ്​ നാലുപേരും. നാരായണ​ൻെറ മക്കളായ മുൻ മണലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.എൻ. സുർജിത്ത്, സഹോദരിമാരായ ഷീബ ചന്ദ്രബോസ്, മേനക മധു, രജനി തിലകൻ എന്നിവരാണ് മത്സരരംഗത്തുള്ളത്​. ജില്ല പഞ്ചായത്ത് അന്തിക്കാട് ഡിവിഷനിലേക്കാണ് സുർജിത്ത് മത്സരിക്കുന്നത്. സി.പി.എം മണലൂർ ഏരിയ കമ്മിറ്റി അംഗവും കർഷകസംഘം ഏരിയ സെക്രട്ടറിയുമാണ്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഷീബ ചന്ദ്രബോസ് വാടാനപ്പള്ളി പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് മത്സരിക്കുന്നത്. കുടുംബശ്രീ പ്രവർത്തകയായിരുന്നു. മേനക മധുവി​ൻെറ മത്സരം അന്തിക്കാട് പഞ്ചായത്തിലെ 12ാം വാർഡിലാണ്. മഹിള അസോസിയേഷൻ അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻറാണ്. സി.ഡി.എസ് ചെയർപേഴ്സനായിരുന്നു. രജനി തിലകൻ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൽ ചാഴൂർ ഡിവിഷനിലെ​ സ്ഥാനാർഥിയാണ്. മഹിള അസോസിയേഷൻ ചാഴൂർ പഞ്ചായത്ത് പ്രസിഡൻറും ആലപ്പാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമാണ്. നാരായണ​ൻെറ മറ്റ് നാലു മക്കളായ ഗോപാലകൃഷ്ണൻ, ജനാർദനൻ, മല്ലിക, രമണി എന്നിവരും സി.പി.എം പ്രവർത്തകരാണ്. ആദർശരംഗത്ത്​ ഉറച്ചുനിന്ന അച്ഛ​ൻെറ പ്രവർത്തനമാണ് മക്കളെയും ഇതിലേക്ക് നയിച്ചത്. പോരാട്ടരംഗത്ത്​ നിറഞ്ഞുനിന്നിരുന്ന നാരായണൻ ഇക്കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.