സ്​റ്റേഷനിൽ കരണത്തടി: എസ്.ഐക്ക് നിയമസംരക്ഷണം ലഭിക്കില്ലെന്ന് ഹൈകോടതി

കൊച്ചി: പൊലീസ് സ്​റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ആളുടെ കരണത്തടിച്ച എസ്.ഐക്ക് ഔദ്യോഗിക കൃത്യനിർവഹണത്തി​ൻെറ ഭാഗമായി കിട്ടുന്ന നിയമസംരക്ഷണത്തിന് അർഹതയില്ലെന്ന് ഹൈകോടതി. എസ്.ഐയുടെ നടപടി ഔദ്യോഗികജോലിയുടെ ഭാഗമല്ലെന്ന് വിലയിരുത്തിയാണ് ജസ്​റ്റിസ് എൻ. അനിൽകുമാറി​ൻെറ ഉത്തരവ്. തനിക്കെതിരെ പത്തനംതിട്ട മജിസ്ട്രേറ്റ്​ കോടതി എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോന്നി ​െപാലീസ് സ്​റ്റേഷൻ എസ്.ഐ ആയിരുന്ന സി.ആർ. രാജു നൽകിയ ഹരജി സിംഗിൾ ബെഞ്ച് തള്ളി. കേസി​ൻെറ വിചാരണയുമായി മുന്നോട്ടുപോകാനും അനുമതി നൽകി. 2005 മാർച്ച് 15നാണ് കേസിന് ആസ്പദമായ സംഭവം. മോഹനൻ എന്നയാളുടെ പരാതിയിൽ സ്​റ്റേഷനിലേക്ക് വിളിപ്പിച്ച തന്നെ എസ്.ഐ അടച്ചിട്ട മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കരണത്ത് അടിച്ചെന്ന്​ കാണിച്ച്​ സതീഷ്കുമാർ എന്നയാൾ നൽകിയ പരാതിയിലാണ്​ പത്തനംതിട്ട മജിസ്ട്രേറ്റ്​ എസ്.ഐക്കെതിരെ കേ​െസടുത്തത്​. ഔദ്യോഗിക കൃത്യനിർവഹണത്തി​ൻെറ ഭാഗമായുണ്ടായ പ്രവൃത്തിയാണെന്നായിരുന്നു എസ്.ഐയുടെ വാദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.