മർത്തശ്മുനി പള്ളി: അപ്പീൽ തള്ളി

attn ktm കൊച്ചി: കോട്ടയം തിരുവാർപ്പ് മർത്തശ്മുനി പള്ളി പൂട്ടി താക്കോൽ കൈമാറാനുള്ള സിംഗിൾ ബെഞ്ചി​ൻെറ ഇടക്കാല ഉത്തരവിനെതിരായ അപ്പീൽ ഹൈകോടതി തള്ളി. പള്ളിയും പരിസരവും ജില്ല കലക്ടർ പൂട്ടിസൂക്ഷിക്കാനും വികാരി ഓർത്തഡോക്സ് വിഭാഗത്തിലെ ഫാ. എ.വി. വർഗീസിന് താക്കോൽ കൈമാറാനാവുന്ന തീയതി അറിയിക്കാനുമുള്ള ഉത്തരവാണ് ആഗസ്​റ്റ്​ 13ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ചത്. ആവശ്യത്തിന് പൊലീസുകാരെ നിയോഗിക്കാനുള്ള ഉത്തരവും പിന്നാലെയുണ്ടായി. ഇവ ചോദ്യം ചെയ്ത് റോയി വി. ജേക്കബ്, സിറിൾ വി. സക്കറിയ എന്നിവർ നൽകിയ അപ്പീലാണ്​ ജസ്​റ്റിസ് സി.ടി. രവികുമാർ, ജസ്​റ്റിസ് കെ. ഹരിപാൽ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. ഇത് സംബന്ധിച്ച സിവിൽ കോടതി ഉത്തരവുകൾ പാലിക്കേണ്ടതുണ്ടെന്ന് വിലയിരുത്തിയ ഡിവിഷൻ ബെഞ്ച് വാദങ്ങൾ ഹരജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ച് മുമ്പാകെ ഉന്നയിക്കാമെന്ന്​ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.