പ്രഫ. വി. അരവിന്ദാക്ഷൻ പുരസ്​കാരം ഡോ. ഗഗൻദീപ്​ കാങ്ങിന്​

tcg pmn1 ഡോ. ഗഗൻദീപ്​ കാങ്​ തൃശൂർ: ഈ വര്‍ഷത്തെ പ്രഫ. വി. അരവിന്ദാക്ഷന്‍ പുരസ്‌കാരത്തിന് പ്രസിദ്ധ വൈദ്യശാസ്ത്രജ്ഞ ഡോ. ഗഗന്‍ദീപ് കാങ് അര്‍ഹയായി. കോവിഡ് പ്രതിരോധത്തിനായി നടത്തുന്ന സംഭാവനകൾ മുന്‍നിര്‍ത്തിയാണ് ഡോ. കാങ്ങിന് പുരസ്‌കാരം നല്‍കുന്നതെന്ന്​ പ്രഫ. വി. അരവിന്ദാക്ഷൻ ഫൗണ്ടേഷൻ പ്രസിഡൻറ്​ ഡോ. കാവുമ്പായി ബാലകൃഷ്​ണനും സെക്രട്ടറി പി.എസ്​. ഇക്​ബാലും അറിയിച്ചു. ഇന്ത്യയിൽ കോവിഡിനെതിരായ മരുന്ന്​ കണ്ടെത്താനുള്ള ഗവേഷണത്തിൽ സുപ്രധാന സ്ഥാനമാണ് ഡോ. കാങ്ങിനുള്ളത്. തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കാനുള്ള സമിതിയുടെ അധ്യക്ഷയായും പ്രവര്‍ത്തിച്ചു. സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് ഇവർ ഫരീദാബാദ് ഇൻസ്​റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍സ്ഥാനം രാജി​െവച്ച് വെല്ലൂരില്‍ തിരിച്ചെത്തി. രോഗപ്രതിരോധരംഗത്തെ പഠന-ഗവേഷണങ്ങളില്‍ അന്തര്‍ദേശീയ പ്രശസ്തയായ ഡോ. കാങ്ങ്​, ലണ്ടന്‍ റോയല്‍ സൊസൈറ്റിയുടെ ഫെലോഷിപ്പിന് ഇന്ത്യയില്‍നിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട വനിത ശാസ്ത്രജ്ഞയാണ്. റൊട്ടാവൈറസ് രോഗത്തിനെതിരെ വാക്‌സിന്‍ വികസിപ്പിക്കാൻ നേതൃത്വം നല്‍കി ലക്ഷക്കണക്കിന് കുട്ടികളെ മരണത്തില്‍നിന്ന് രക്ഷിച്ച ഇവരെ 'പ്രതിരോധ മരുന്നുകളുടെ തലതൊട്ടമ്മ' എന്നാണ്​ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്​. അരലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. സമര്‍പ്പണ തീയതി പിന്നീട് തീരുമാനിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.