രോഗഭീതി ഒഴിഞ്ഞ് സൗഖ്യമാക​േട്ടയെന്ന​ പ്രാർഥനയുമായി നിയുക്ത ശബരിമല മേൽശാന്തി

മാള (തൃശൂർ): ലോകത്തി​ൻെറ സ്വാസ്ഥ്യം കെടുത്തുന്ന രോഗഭീതി ഒഴിഞ്ഞ് എല്ലാവർക്കും സൗഖ്യം നൽകണേയെന്ന പ്രാർഥനയാണ് ശാസ്​താവിനോട് തനിക്കുള്ളതെന്ന് ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട വി.കെ. ജയരാജ് പോറ്റി. മാള പൂപ്പത്തി വാരിക്കാട്ട് മഠത്തിൽ 'മാധ്യമ'ത്തോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറക്കാലമായുള്ള പ്രാർഥനയാണ്​ ശബരിമല അയ്യപ്പനെ പൂജിക്കുകയെന്നത്. 35ാം വയസ്സിൽ മാളികപ്പുറം മേൽശാന്തിയായി എത്തിയപ്പോൾ മുതൽ ഈ ആഗ്രഹമുണ്ട്​. ഒന്നര പതിറ്റാണ്ടിനുശേഷം 50ാം വയസ്സിലാണ്​ ആ മോഹത്തിന്​ നറുക്കുവീഴുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇ​േപ്പാൾ താഴെക്കാട് നാരായണത്ത് മഹാവിഷ്​ണുക്ഷേത്രത്തിൽ മേൽശാന്തിയാണ്. അടുത്തദിവസം ശബരിമലയിലേക്ക് പുറപ്പെടും. ഒമ്പതാം വയസ്സ്​​ മുതൽ പൂജാദികാര്യങ്ങളിൽ പ​ങ്കെടുത്തുതുടങ്ങിയ ജയരാജ് പോറ്റി ബംഗളൂരു ജലഹള്ളി അയ്യപ്പക്ഷേത്രത്തിൽ മേൽശാന്തിയായിരുന്നു. പൂപ്പത്തി ചൂള്ളൂർ മുനിയത്തുകാവ് ക്ഷേത്രം, മഠത്തുംപടി ദുർഗാദേവിക്ഷേത്രം, ഐരാണിക്കുളം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലും മേൽശാന്തിയായിരുന്നു​. കൃഷ്​ണൻ പോറ്റിയും വാര്യേക്കാട്ടുമഠം ലക്ഷ്​മി അന്തർജനവുമാണ്​ മാതാപിതാക്കൾ. ഭാര്യ ഉമാദേവി അന്തർജനം കോട്ടയം ചൂര്യേക്കാട് താമരശ്ശേരി ഇല്ലത്തിലെ അംഗമാണ്​. മക്കളായ ആനന്ദകൃഷ്​ണൻ ബി.എസ്​സി രണ്ടാംവർഷത്തിനും അർജുൻ കൃഷ്​ണൻ പ്ലസ്​ വണിനും പഠിക്കുന്നു​. --------- ഫോട്ടോ :tcg jayaraj with family വി.കെ. ജയരാജ് പോറ്റി കുടുംബത്തോടൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.