ഗ്യാസ്​ സിലിണ്ടർ കിട്ടാൻ ഒ.ടി.പി കാണിക്കണം

* ആദ്യഘട്ടത്തിൽ 100 നഗരങ്ങളിൽ തൃശൂർ: ബുക്ക്​ ചെയ്​ത പാചകവാതക സിലിണ്ടർ കിട്ടണമെങ്കിൽ ഡെലിവറി ഏജൻറിനെ ഒ.ടി.പി (വൺ ടൈം പാസ്​വേഡ്​) കാണിക്കണം. രാജ്യത്തെ പാചകവാതക കമ്പനികളാണ്​ ഈ പരിഷ്​കാരം കൊണ്ടുവരുന്നത്​. പരീക്ഷണാടിസ്ഥാനത്തിൽ രാജസ്ഥാനിലെ ജയ്​പൂരിൽ നടപ്പാക്കി. 100 നഗരങ്ങളിലാണ്​ ആദ്യഘട്ടത്തിൽ സംവിധാനം വരുന്നത്​. പിന്നീട്​ രാജ്യവ്യാപകമാക്കും. സിലിണ്ടർ ബുക്ക്​ ചെയ്​താൽ എൽ.പി.ജി കമ്പനിയിൽ രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പറിലേക്ക്​ 'ഡെലിവറി ഓതൻറിക്കേഷൻ കോഡ്​' വരും. വിതരണക്കാരൻ വീട്ടിലെത്തിയാൽ മൊബൈൽ ഫോണിൽ വന്ന ഒ.ടി.പി കാണിച്ചാലേ സിലിണ്ടർ തരുകയുള്ളൂ. മറ്റാരെങ്കിലും സിലിണ്ടർ വാങ്ങാതിരിക്കാനും മോഷണം തടയാനുമാണ്​ പരിഷ്​കാരമെന്നാണ്​ ഇന്ധനക്കമ്പനികൾ പറയുന്നത്​. രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പറിൽ മാറ്റം വന്നാലോ താമസസ്ഥലം മാറിയാലോ ഉടൻ എൽ.പി.ജി കമ്പനിയിൽ അറിയിച്ച്​ പുതിയ നമ്പറും വിലാസവും രജിസ്​റ്റർ ചെയ്യണം. അല്ലെങ്കിൽ, സിലിണ്ടർ കിട്ടാതെ പോകാനിടയുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.