അറ്റൂർ അസുരൻകുണ്ട് ഡാം തുറന്നു

മുള്ളൂർക്കര: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ആറ്റൂർ അസുരൻകുണ്ട് ഡാമിലെ മൂന്ന് ഷട്ടറുകൾ തുറന്നു. ബുധനാഴ്ച രാവിലെ 11നാണ് തൃശൂർ മൈനർ ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ഡാം തുറന്നത്​. ഡാമി​ൻെറ ആകെ സംഭരണ ശേഷി 10 മീറ്ററാണ്. അതിൽ 8.80 മീറ്റർ എത്തിയപ്പോഴാണ്​ വെള്ളം ഒരു അടിയോളം തുറന്നുവിട്ടത്. കോവിഡ് നിയന്ത്രണത്തി​ൻെറ ഭാഗമായി ഡാമിലേക്ക് സന്ദർശകരെ കടത്തിവിടുകയില്ലെന്ന് ജൈവവൈവിധ്യ മാനേജ്മൻെറ് കൺവീനർ ഡോ. കെ.എം. അബ്​ദുസ്സലാം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.