കിസാൻ സമ്മാൻ നിധി തുക വീട്ടിലിരുന്ന്​ പിൻവലിക്കാം

തൃശൂർ: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉപഭോക്താക്കൾക്ക്​ ആധാറുമായി ബന്ധിപ്പിച്ച തങ്ങളു​െട ബാങ്ക്​ അക്കൗണ്ടിലെ തുക വീട്ടിലിരുന്ന്​ പിൻവലിക്കാമെന്ന്​ തൃശൂർ പോസ്​റ്റൽ സീനിയർ സൂപ്രണ്ട്​ അറിയിച്ചു. ഇന്ത്യൻ പോസ്​റ്റ്​ പേമൻെറ്​ ബാങ്ക്​ മുഖേന തുക പിൻവലിക്കാനാവും. ഇതിന്​ തൊട്ടടുത്ത പോസ്​റ്റ്​ ഓഫിസിലോ പോസ്​റ്റ്​​മാനുമായി ബന്ധപ്പെടണം. ---------- തപാൽ ഇൻഷുറൻസ് ഏജൻറുമാരെ തിരഞ്ഞെടുക്കുന്നു തൃശൂർ: തൃശൂർ ​ഡിവിഷനിൽ തപാൽ ലൈഫ്​ ഇൻഷുറൻസ്​/ഗ്രാമീണ തപാൽ ലൈഫ്​ ഇൻഷുറൻസ്​ ഉൽപന്നങ്ങളു​െട വിപണനത്തിന്​ ഏജൻറുമാരായി തിരഞ്ഞെടുക്കപ്പെടാന 18നും 50നും മധ്യേ പ്രായമുള്ള ഉദ്യോഗാർഥികളെ വാക്​-ഇൻ ഇൻറർവ്യൂവിന്​ ക്ഷണിച്ചു. മുൻ ഇൻഷുറൻസ്​ ഏജൻറ്​, അംഗൻവാടി ജീവനക്കാർ, മഹിള മണ്ഡൽ വർക്കർ, വിമുക്ത ഭടൻ, സ്വയം തൊഴിലുള്ളവർ, ഐ​.ആർ.ഡി.എ ലൈസൻസുള്ളവർ എന്നിവർക്ക്​ മുൻഗണനയുണ്ട്​. 10ാം ക്ലാസ്​ പാസായിരിക്കണം. ഇൻഷുറൻസ്​ മേഖലയിൽ മുൻപരിചയം അഭികാമ്യം. ഈ മാസം 31നകം 9495 852 032 എന്ന നമ്പറിൽ വിളിച്ച്​ രജിസ്​റ്റർ ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.