പ്ലസ്​ വൺ സ്​പോർട്​സ്​ ക്വാട്ട: സത്യവാങ്ങ്മൂലം നിർബന്ധം

തൃശൂർ: പ്ലസ്​ വൺ സ്​പോർട്​സ്​ ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട്​ വിദ്യാർഥികൾ സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളിൽ നമ്പറും തിയതിയും ഇല്ലെങ്കിൽ മത്സരത്തിൽ പങ്കെടുത്ത ദിവസം കൃത്യമാണെന്നും യഥാർഥ സർട്ടിഫിക്കറ്റാണെന്നും എഴുതിയ സാക്ഷ്യപത്രംകൂടി സ്​കാൻ ചെയ്​ത്​ അയക്കണമെന്ന്​ ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ കെ.ആർ. സാംബശിവൻ അറിയിച്ചു. സർട്ടിഫിക്കറ്റുകളോടൊപ്പം tsrdscsq@gmail.com എന്ന മെയിലിലേക്ക്​ ഈമാസം 18നകം അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.