സി.എഫ്​.എൽ​.ടി.സിയിലേക്ക്​ എൽ.ഐ.സി ജീവനക്കാർ ഏഴ്​ വാഷിങ്​ മെഷീൻ നൽകി

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന എൽ.ഐ.സി ഓഫീസുകളിലെ ജീവനക്കാരുടെ സംഘടനയായ എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ തൃശൂർ ഡിവിഷ​ൻെറ സാമൂഹിക ക്ഷേമ പ്രവർത്തനത്തി​ൻെറ ഭാഗമായി തൃശൂർ കലക്​ടറുടെ നിർദേശപ്രകാരം നാട്ടികയിലെ 1500 കിടക്കയുള്ള കോവിഡ്​ ഫസ്​റ്റ്​ലൈൻ ട്രീറ്റ്​മൻെറ്​ സൻെററിലേക്ക്​ ഏഴ്​ വാഷിങ്ങ് മെഷീൻ നൽകി. ജനറൽ സെക്രട്ടറി ദീപക് വിശ്വനാഥി​ൻെറ നേതൃത്വത്തിൽ ഭാരവാഹികളായ എം. രാജീവ്, വി.വി. അശോകൻ, കെ. രാജേഷ്, കെ. വിനോദ് എന്നിവർ ചേർന്ന് കലക്ടർ എസ്. ഷാനവാസ്​, എ.ഡി.എം റെജി പി. ജോസഫ് എന്നിവർക്ക് ഇവ കൈമാറി. പാലക്കാട് ജില്ലയിലെ എഫ്​.എൽ.ടി.സിയിലേക്കും സഹായം എത്തിക്കുമെന്ന്​ ദീപക്​ വിശ്വനാഥ്​ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ അംഗങ്ങളിൽനിന്നും സമാഹരിച്ച്​ നൽകിയ 33 ലക്ഷം രൂപക്ക്​ പുറമെയാണിത്​. 14 യൂനിറ്റുകളിലെ വനിതാ സബ് കമ്മിറ്റികൾ തുടർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.