ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ട നാലുപേരെ ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കഞ്ഞിക്കുഴി പ്ലാമൂട്ടിൽ വീട്ടിൽ ആനന്ദ് (23), കരൂപ്പടന്ന കാടലായി വെള്ളാങ്കല്ലൂക്കാരൻ വീട്ടിൽ പ്രാഞ്ചി എന്ന വിഷ്ണു (20), കൊടുങ്ങല്ലൂർ അഞ്ചപ്പാലം അടിമപ്പറമ്പിൽ വീട്ടിൽ 'കീടാണു' എന്ന ഷിഫാസ് (18), പുത്തൻചിറ വെള്ളൂർ അരീപ്പുറത്ത് ഇമ്പി എന്ന അഫ്സൽ (22) എന്നിവരെയാണ് ഇൻസ്പെക്ടർ എം.ജെ. ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. മയക്കുമരുന്ന് അടക്കം നിരവധി കേസുകൾ ഇവർക്കെതിരെ ഉണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മൂന്ന് കൊലപാതക ശ്രമ കേസുകളിലും പ്രതികളാണ്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ ആഡംബര ബൈക്കുകളിൽ കറങ്ങിനടക്കുന്ന ഇവർ ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വെള്ളിക്കുളങ്ങര മോനടിയിൽ കാട്ടുപ്രദേശത്തെ വീട്ടിൽ ഉണ്ടെന്ന് റൂറൽ എസ്.പി വിശ്വനാഥിന് വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം സാഹസികമായി പിടികൂടുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിൽ എസ്.ഐ പി.ജി. അനൂപ്, എ.എസ്.ഐ ശിവദാസൻ സി.പി.ഒമാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഷാനവാസ്, രാജേഷ്, സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്. TM irinjalakkuda police arrest cheytha sangam.jpg ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്ത നാലംഗ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.