താളൂപ്പാടത്ത് വീടുകള്‍ക്കരികെ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ താളൂപ്പാടത്തെ ജനവാസമേഖലയില്‍ കാട്ടാനയിറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാക്കി. വീടുകളുടെ തൊട്ടടുത്തുവരെ എത്തിയ കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. താളൂപ്പാടം പെരുമ്പിള്ളി വിജയ ഉണ്ണികൃഷ്ണ​ൻെറ വീട്ടുപറമ്പിലാണ് കഴിഞ്ഞ രാത്രി കാട്ടാനയെത്തി നാശനഷ്​ടങ്ങളുണ്ടാക്കിയത്. വീടിന് അഞ്ച്​ മീറ്റര്‍ അടുത്തുവരെ കാട്ടാനയെത്തി. താളൂപ്പാടത്തെ കണ്ണൂക്കാടന്‍ പോളി​ൻെറ പറമ്പിലും കാര്‍ഷികവിളകള്‍ നശിപ്പിച്ചു. നാല്‍പ്പതോളം വാഴകളും നാല്​ തെങ്ങുകളും ഏതാനും റബര്‍ മരങ്ങളുമാണ് നശിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.