എം.എൽ.എ പുരസ്​കാരത്തിന്​ അപേക്ഷ ക്ഷണിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ​ടു പരീക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെ എം.എൽ.എ പുരസ്​കാരം നല്‍കി ആദരിക്കുന്നു. അര്‍ഹരായ വിദ്യാർഥികൾ മാര്‍ക്ക് ലിസ്​റ്റി​ൻെറ കോപ്പി, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കൃത്യമായ വിലാസം (തദ്ദേശ സ്വയംഭരണ സ്ഥാപനത്തി​ൻെറ പേര്, വാര്‍ഡ് നമ്പർ) എന്നിവ സഹിതമുള്ള അപേക്ഷ k.v.abdulkhader@gmail.com എന്ന ഇ-മെയിൽ, 9846478548 എന്ന വാട്​സ്​ആപ്​ നമ്പർ എന്നിവയിലേക്ക്​​ അയക്കുകയോ ചാവക്കാട് നഗരസഭ കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന എം.എല്‍.എ ഓഫിസിൽ എത്തിക്കുകയോ വേണമെന്ന് കെ.വി. അബ്​ദുൽഖാദര്‍ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.