കുന്നംകുളം: ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട കുന്നംകുളം നഗരസഭ ഓഫിസിൻെറ സേവനങ്ങൾക്കായി ഓൺലൈൻ സൗകര്യം ഏർപ്പെടുത്തി. നികുതികൾ അടയ്ക്കൽ ഓൺലൈനായും അപേക്ഷകൾ ഇ-മെയിൽ വഴിയും വാട്സ്ആപ് വഴിയും നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നികുതികൾ tax. Isgkerala.gov.in എന്ന വെബ്സൈറ്റിലൂടെ അടയ്ക്കാം. അപേക്ഷകൾ kunnamkulamsecretary@gmail.com എന്ന വിലാസത്തിലും 9539022221 എന്ന വാട്ട്സ്ആപ് നമ്പറിലും സമർപ്പിക്കാം. ഓഫിസ് നമ്പർ: 04885 222221. സി.ബി.എസ്.ഇ പത്താംതരം പരീക്ഷ: പെരുമ്പിലാവ് അന്‍സാറിന് ഇരട്ടത്തിളക്കം പെരുമ്പിലാവ്: സി.ബി.എസ്.ഇ പത്താംതരം പരീക്ഷയിലും അന്‍സാര്‍ ഇംഗ്ലീഷ് സ്കൂൾ മികച്ച വിജയം ആവര്‍ത്തിച്ചു. പരീക്ഷ എഴുതിയ 292 വിദ്യാര്‍ഥികളില്‍ 157 പേര്‍ ഡിസ്റ്റിങ്ഷനും 103 പേര്‍ ഫസ്റ്റ് ക്ലാസും 30 പേര്‍ സെക്കൻഡ് ക്ലാസും നേടി. 29 വിദ്യാര്‍ഥികള്‍ക്ക് 90 ശതമാനവും അതിന് മുകളിലുമാണ് മാര്‍ക്ക്. അഫ്ഷീന്‍ അസീസ് (98.2 ശതമാനം), നിഹാല്‍ സി. ഹംസു (97.6), രോഹിത് രാംദാസ് (96.4) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. ജേതാക്കളെ പ്രിന്‍സിപ്പല്‍ ഡോ. സലില്‍ ഹസന്‍, വൈസ് പ്രിന്‍സിപ്പല്‍ സാഹിറ അഹമ്മദ്, ചീഫ് എക്സിക്യൂട്ടിവ് കെവി. മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞഹമ്മദ്, അഡ്മിനിസ്ട്രേറ്റര്‍ ഷാജു മുഹമ്മദുണ്ണി, ഹെഡ്മിസ്ട്രസ് ഷൈനി ഹംസ എന്നിവര്‍ അഭിനന്ദിച്ചു. പന്ത്രണ്ടാംതരം പരീക്ഷയിലും അന്‍സാര്‍ മികച്ച വിജയം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.