പഴഞ്ഞി: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ 15ാം വാർഡ് ചിറക്കലിൽ സ്വാശ്രയ ഗ്രാമം, സമൃദ്ധഭവനം രണ്ടാംഘട്ട പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സന്തോഷ് കൊളത്തേരി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ തങ്ക കുമാരൻ, ടി.എം. അഷറഫ്, കെ.ആർ. ശരത്ത്, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകുന്നു. വീടുകളിലെത്തി സ്ഥലമൊരുക്കി പച്ചക്കറി വിത്ത് നട്ട് പുത്തൻ കാർഷിക സംസ്കാരത്തിന് ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം 513 വീടുകളിലും കളം ഉഴുത് വിത്തിട്ട്, വിത്ത് മുളച്ചത്തിന് ശേഷം വളം ഇട്ട്, മണ്ണിട്ട് നികത്തി. ഇതിൻെറ രണ്ടാംഘട്ടമായാണ് ഈ വർഷവും പയർ, വെണ്ട, വഴുതന, ചീര തുടങ്ങിയ വിത്തുകൾ 513 വീടുകളിൽ നടപ്പാക്കുക എന്ന ഉദ്ദേശ്യത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുള്ളത്. പടം tc pazhanji swashraya gramam കാട്ടകാമ്പാൽ ചിറക്കലിൽ സ്വാശ്രയ ഗ്രാമം, സമൃദ്ധഭവനം രണ്ടാംഘട്ട പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. സദാനന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.