കുന്നംകുളം മേഖലയിൽ രണ്ടുപേർക്ക് കോവിഡ്​; കരിക്കാട് കടകൾ അടപ്പിച്ചു

*അക്കിക്കാവ്, കരിക്കാട് മേഖലയിൽ നിയന്ത്രണം. * അക്കിക്കാവിലെ സ്വകാര്യ ബാങ്ക് അടച്ചു കുന്നംകുളം: കുന്നംകുളം നഗരസഭ പ്രദേശത്തെ പൊർക്കളേങ്ങാട് സ്വദേശി ഉൾപ്പെടെ രണ്ട് പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. പൊർക്കളേങ്ങാട് സ്വദേശിയായ 56കാരൻ ചൊവ്വന്നൂരിലാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ചൊവ്വന്നൂർ പഞ്ചായത്ത് ഒന്നാം വാർഡും കണ്ടെയിൻമൻെറ്​ സോണിൽ ഉൾപ്പെടുത്തി. ചങ്ങരംകുളത്ത് സ്വകാര്യ ബാങ്ക് ജീവനക്കാരിയായ കരിക്കാട് സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിക്ക് കൊവിഡ് നിർണയിക്കപ്പെട്ടതോടെ ഇവരുടെ സമ്പര്‍ക്ക സാധ്യത കണക്കിലെടുത്ത് കരിക്കാട് മേഖലയില്‍ ആരോഗ്യ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഈ യുവതി ജോലി സംബന്ധമായി സന്ദർശനം നടത്തിയ അക്കിക്കാവിലെ സ്വകാര്യ ബാങ്കും വ്യാഴാഴ്ച അടച്ചു. ജൂൺ 30നാണ്​ ഇവര്‍ ചങ്ങരംകുളത്തെ ബാങ്കിലെത്തിയിരുന്നത്. ഇവിടെയുണ്ടായിരുന്ന പൊന്നാനി സ്വദേശിയുടെ സമ്പര്‍ക്കത്തിലാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. ഇയാളുടെ ഫലമെത്തിയത് ജൂലൈ നാലിനായിരുന്നു. ഇതോടെ യുവതി നിരീക്ഷണത്തിലേക്ക് പോയി. എന്നാല്‍, നാലുവരെയുള്ള സമ്പര്‍ക്ക സാധ്യത കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയത്. യുവതിയുടെ പിതാവിന് കരിക്കാട് ജങ്​ഷനില്‍ ചായക്കടയുള്ളതിനാൽ ഇദ്ദേഹത്തി​ൻെറ സമ്പര്‍ക്കം കണക്കിലെടുത്ത് കരിക്കാട് ജങ്​ഷനിലെ മുഴുവൻ കടകളും അടപ്പിച്ചു. കഴിഞ്ഞ നാലിന് ബാങ്കി​ൻെറ അക്കിക്കാവ് ശാഖയിലും യുവതി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാങ്ക് ശാഖ അടച്ചിടാനും ജീവനക്കാരോട് നിരീക്ഷണത്തില്‍ പോകാനും നിർദേശിച്ചത്. ഇവരുടെ നേരിട്ട്​ സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളുടെ സ്രവ പരിശോധന അടുത്ത ദിവസം നടക്കും. അതി​ൻെറ ഫലമെത്തിയ ശേഷമായിരിക്കും നിയന്ത്രണങ്ങളില്‍ അയവ് വരുത്തുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.