സഹോദരീഭർത്താവിനേയും മകനെയും ആക്രമിച്ച കേസിലെ പ്രതി അറസ്​റ്റിൽ

പുന്നയൂർക്കുളം: . ഉപ്പുങ്ങൽ കുറ്റിശ്ശേരി ദിനേഷിനേയാണ് (46) വടക്കേക്കാട് പ്രിൻസിപ്പൽ എസ്.ഐയുടെ നേതൃത്വത്തിൽ എ.എസ്.ഐ അക്ബർ, സി.പി.ഒമാരായ ശ്യാം, പ്രശാന്ത് എന്നിവർ ചേർന്ന് പിടികൂടിയത്. മാർച്ച്​ 16ന് രാത്രി ഉപ്പുങ്ങലിലാണ് സംഭവം. നേരത്തെ ദിനേഷ് സ്വന്തം മാതാവുമായി വഴക്കിടുമ്പോൾ സഹോദരിയും ഭർത്താവ് പുന്നയൂർക്കുളം തേർളി സുരേഷും പിടിച്ച് മാറ്റിയിരുരുന്നു. ഇതി​ൻെറ വൈരാഗ്യമാണ് സുരേഷിനേയും മകനേയും തലക്കടിച്ച് പരിക്കേൽപിക്കാൻ കാരണമെന്നാണ് സുരേഷി​ൻെറ പരാതി. സംഭവത്തിനു ശേഷം ഒളിവിൽ പോയ ദിനേഷിനെക്കുറിച്ചുള്ള രഹസ്യവിവരം ലഭിച്ച എസ്.എച്ച്.ഒ എം. സുരേൻ നിർദേശപ്രകാരമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ദിനേഷിനെ റിമാൻഡ് ചെയ്​തു. ഫോട്ടോ tc punnayurkulam dhinesh ദിനേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.