ചാവക്കാട്: മണത്തല ഗവ. ഹൈസ്കൂളിലെ 1987-88 എസ്.എസ്. എൽ.സി ബാച്ച് വാട്സ്ആപ്പ് കൂട്ടായ്മ സ്കൂളിലെ നിർധന കുടുംബത്തിലെ ആറ് വിദ്യാർഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിനായി ടി.വി നൽകി. കൂട്ടായ്മ ചെയർമാൻ കെ.വി. ഷാനവാസ് പ്രധാനാധ്യാപിക ജി.എസ്. അജിതക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. റീന കൊനാരത്ത്, എം.എസ്. ശിവദാസ്, കെ.സി. ഭൈമി, ഉല്ലാസ് കുമാർ, ബൾക്കീസ് അലികുട്ടി, നൂർജ സുലൈമാൻ, രഹന അഷറഫ്, ഷമീറ നസീർ, ചന്ദ്രിക ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. 2019-20 മണത്തല സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് മാർക്ക് നേടിയ നിള കൃഷ്ണക്ക് സ്നേഹാദരവും നൽകി. ഫോട്ടോ tc chavakkad tv മണത്തല ഗവ. ഹൈസ്കൂളിലെ 1987-88 എസ്.എസ്.എൽ.സി ബാച്ച് വാട്സ്ആപ്പ് കൂട്ടായ്മ നിർധനരായ കുടുംബത്തിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനാവശ്യത്തിന് നൽകുന്ന ടി.വികൾ ചെയർമാൻ കെ.വി. ഷാനവാസ് പ്രധാനാധ്യാപിക ജി.എസ്. അജിതക്ക് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.