പൂലാനിയിൽ ആഫ്രിക്കൻ ഒച്ചുകൾ ഭീഷണിയാകുന്നു

ചാലക്കുടി: മേലൂർ പഞ്ചായത്തിലെ ചില മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകൾ ഭീഷണിയാകുന്നു. കൊമ്പൻപാറ തടയണയിലേക്ക് പോകുന്ന ഭാഗത്ത് ബിയർ കമ്പനി പരിസരത്തും മുക്കാൽ വെട്ടി അമ്പലത്തിൻെറ ഭാഗങ്ങളിലുമാണ് വ്യാപക രീതിയിൽ ആഫ്രിക്കൻ ഒച്ചുകൾ കാണപ്പെടുന്നത്. ഇത് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന ഒച്ചുകളാണെന്ന ഭീതി ജനങ്ങളിൽ പരന്നു കഴിഞ്ഞിരിക്കുകയാണ്. പൂലാനിയിൽ ബിയർ കമ്പനിയുടെ മതിലുകളിലും പരിസരത്തെ വീടുകളുടെ മതിലുകളിലും പറമ്പിലും റോഡിലുമാണ്​ ഇവ കൂടുതലായി കാണുന്നത്‌. നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tcm chdy afrikkan ochukal ചിത്രം: പൂലാനി ബിയർ കമ്പനിയുടെ മതിലുകളിൽ പ്രത്യക്ഷപ്പെട്ട ഒച്ചുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.