വീട്ടമ്മയുടെ മരണം: വീടും പരിസരവും അണുനശീകരണം നടത്തി

കുന്നത്തങ്ങാടി: കിഴക്കേ പരയ്ക്കാട് കൊറോണ ബാധിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ വത്സലയുടെ വീടും പരിസരവും അണുമുക്തമാക്കി. ആരോഗ്യ വകുപ്പിൻെറ മേൽനോട്ടത്തിൽ പി.പി.ഇ കിറ്റ് ധരിച്ചവരാണ് അണുനാശിനി തളിച്ചത്. കഴിഞ്ഞ ദിവസം ഈ ഭാഗം കണ്ടെയിൻമൻെറ് സോണായി പ്രഖ്യാപിച്ചിരുന്നു. മൂന്നിലധികം പേർ കൂട്ടം കൂടരുതെന്നും മാസ്ക് ധരിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. കൂട്ടംകൂടി നിന്ന കോഴിക്കടയും റോഡരികിലെ കള്ള് ഷാപ്പും അടപ്പിച്ചു. ഭക്ഷ്യോൽപന്ന വിൽപന ശാലകളും പാൽ വിതരണ കേന്ദ്രവും തുറക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. CAP: കിഴക്കേ പരയ്ക്കാട് നടന്ന അണു നശീകരണത്തിനായി പി.പി.ഇ കിറ്റ് ധരിച്ചവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.