ആദിവാസി ഊരിൽ പഠനോപകരണങ്ങൾ നൽകി

ചെറുതുരുത്തി: ബയോനേച്ചർ ക്ലബ്​ നേതൃത്വത്തിൽ അട്ടപ്പാടി, സൈലൻറ് വാലി എന്നിവിടങ്ങളിലെ ആദിവാസി വിദ്യാർഥികൾക്ക്​ ടി.വിയും ഡിഷും പഠന ഉപകരണങ്ങളും മാസ്ക്കുകളും കൈ ഉറകളും നൽകി. ഉൾവനത്തിൽ താമസിക്കുന്ന മുരുഗള ഊരിലെ ആദ്യവാസികൾക്ക് മുള്ളൂർക്കരയിൽ പ്രവർത്തിക്കുന്ന ബയോനേച്ചർ ക്ലബാണ്​ നൽകിയത്​. സംസ്ഥാന തല ഉദ്ഘാടനമാണ് അട്ടപ്പാടിയിലും സൈലൻറ്​​ വാലിയിലും മുരുഗള ഊരിലും നടന്നത്. വന-മഹോത്സവത്തി​ൻെറ 30,000 ഫലവൃക്ഷതൈകളും നട്ടുപിടിപ്പിച്ചു. അട്ടപ്പാടി റേഞ്ച് ഓഫിസർമാരായ എ. ആശാലത, ഡെപ്യൂട്ടി റേഞ്ചർ എം. രവികുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ബയോ നേച്ചർ ക്ലബ് സംസ്ഥാന പ്രസിഡൻറ്​ ഡോ. കെ.എം. അബ്​ദുൽ സലാം അധ്യക്ഷത വഹിച്ചു. നേച്ചറൽ ക്ലബ് എറണാകുളം ജില്ല കോഓഡിനേറ്റർ കെ.എം. ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. tct cty ravikumar ആദിവാസി കുട്ടികൾക്ക് പഠിക്കാൻ ആവശ്യമായ സാമഗ്രികൾ ഊരിലെ മൂപ്പന് നൽകി ഡെപ്യൂട്ടി റേഞ്ചർ എം. രവികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.