ജയിൽവളപ്പിൽ മിയാവാക്കി വനവത്​കരണം

തൃശൂർ: വിയ്യൂർ സെൻട്രൽ ഞായറാഴ്ച തുടങ്ങും. രാവിലെ 9.30ന്‌ തൈകൾ നടും. ശാസ്ത്രസാഹിത്യ പരിഷത്തി​േൻറയും ജയിൽ വകുപ്പി​േൻറയും സംയുക്താഭിമുഖ്യത്തിലാണ്‌ വനവത്​കരണം. 20 സൻെറിലാണ്‌ കാടൊരുക്കുന്നത്‌. കെ.എഫ്‌.ആർ.ഐ, കെ.എ.യു ഫോറസ്ട്രി കോളജ്, സോഷ്യൽ ഫോറസ്ട്രി വകുപ്പ്, എച്ച്‌.ഡി.എഫ്‌.സി ബാങ്ക് തൃശൂർ ശാഖ, ഇളംതുരുത്തി കൊറ്റിക്കൽ ശിവദാസ് എന്നിവരുടെ സഹായ സഹകരണത്തോടെയാണ് മിയാവാക്കി വനവത്​കരണം. ജയിൽ അന്തേവാസികളും ജീവനക്കാരും തൈകൾ തയാറാക്കി നൽകി. 50 തടവുകാർ നിലമൊരുക്കി. ജയിലിലെ ഡെപ്യൂട്ടി സൂപ്രണ്ട്‌ എം.എം. ഹാരിസ്‌, അസി. സൂപ്രണ്ടുമാരായ സി.എസ്‌. അനുഷ്‌, സി. എസ്‌. നവാസ്‌ബാബു എന്നിവരുടെ നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ജയിൽവളപ്പുകളിൽ കാടൊരുക്കാൻ ഐ.ജി ഋഷിരാജ്‌ സിങ്ങും നിർദേശിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.