ശിരസ്സ്​ നമിക്കുന്നു, കേരളത്തി​െൻറ ആരോഗ്യകരുത്തിനെ വാഴ്​ത്തി ജയചന്ദ്രൻ

ശിരസ്സ്​ നമിക്കുന്നു, കേരളത്തി​ൻെറ ആരോഗ്യകരുത്തിനെ വാഴ്​ത്തി ജയചന്ദ്രൻ ശിരസ്സ്​ നമിക്കുന്നു, കേരളത്തി​ൻെറ ആരോഗ്യകരുത്തിനെ വാഴ്​ത്തി ജയചന്ദ്രൻ തൃശൂർ: ''ഇതെ​ൻെറ രണ്ടാം ജന്മമാണ്... ഒന്നേകാൽ മാസമായി ഞാൻ അനുഭവിച്ചറിയുകയായിരുന്നു, കേരളത്തി​ൻെറ ആരോഗ്യകരുത്തിനെ... എല്ലാവരോടും നന്ദിയും സ്നേഹവും കടപ്പാടും മാത്രം.'' ഗുരുവായൂർ സ്വദേശി ജയചന്ദ്രനാണ് സമൂഹമാധ്യമത്തിൽ കേരളത്തി​ൻെറ കോവിഡ് ചികിത്സ അനുഭവിച്ചറിഞ്ഞ് കുറിപ്പിട്ടിരിക്കുന്നത്. ഡൽഹിയിൽ നിന്നെത്തിയ തനിക്കും ഭാര്യ സുനിതക്കും 17 വയസ്സുള്ള മകൾ ശ്രേയക്കും കോവിഡ് പോസിറ്റിവായിരുന്നു. വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളജിൽ നിന്ന്​ വിടുതൽ ചെയ്തത്. ജൂൺ ആറിനാണ് ഞങ്ങളെ മെഡിക്കൽ കോളജിൽ കോവിഡ് ലക്ഷണങ്ങളോടെ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഫലം പോസിറ്റിവായി. നിരവധി ദിവസങ്ങൾ ഐ.സി.യുവിൽ കിടക്കേണ്ടിവന്നു. ഭാര്യയും മകളും വാർഡിലെ റൂമിലും താൻ ഐ.സി.യുവിലും അകപ്പെട്ടു. ഒരു ഘട്ടത്തിൽ രോഗത്തി​ൻെറ തീവ്രത ജീവനെടുക്കും എന്ന് തോന്നിയ നിമിഷങ്ങൾ. ഇതിൽനിന്നെല്ലാം മറികടന്നെത്തിയെങ്കിലും അതിശക്തമായ കിഡ്നി സ്​റ്റോൺ മൂലം വീണ്ടും താളം തെറ്റുമോ എന്ന ആശങ്ക. വിവിധ പരീക്ഷണ ഘട്ടങ്ങൾ. പുനർജന്മം കൈവന്നിരിക്കുന്നു. പല ആൾക്കാരുടെയും നിഷ്കാമ സഹായവും സഹകരണവും ആണ് ഈ പുതുജീവിതം. ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിത്വങ്ങളുണ്ട്. മുൻ ആരോഗ്യ മന്ത്രി ശ്രീമതി ടീച്ചർ, ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ, കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുരേഷ്, സി.ബി.ഐ ഉദ്യോഗസ്ഥൻ പ്രകാശൻ, മുൻ ആരോഗ്യമന്ത്രി തുടങ്ങി എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. സ്ഥാപനം എന്ന നിലയിൽ ആദ്യമായി മെഡിക്കൽ കോളജിലെ പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡോ. റെനി ഐസക്, മറ്റ് ഡോക്​ടർമാർ, ആശുപത്രി മേധാവികൾ... എല്ലാവരോടും സ്നേഹവും നന്ദിയും ഹൃദയത്തി​ൻെറ ഭാഷയിൽ പറയുന്നു. ശാരീരിക ക്ഷീണംകൊണ്ട് ജീവനോട്​ മല്ലിടുന്ന എന്നെപ്പോലെയുള്ള രോഗികളെ സ്വന്തം ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞിട്ടു കൂടി സേവിച്ച ഇവരുടെ പ്രവർത്തനത്തിന് മുമ്പിൽ ശിരസ്സ്​ നമിക്കുന്നു. പടം അടിക്കുറിപ്പ്- മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ കോവിഡ് മുക്തനായി, ജയചന്ദ്രൻ, ഭാര്യ സുനിത എന്നിവർ ആശുപത്രിയിൽ നിന്ന്​ പുറത്ത് വരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.