മുളങ്കുന്നത്തുകാവ്: ആരോഗ്യശാസ്ത്ര സർവകലാശാലയിൽ അസി. രജിസ്ട്രാർ/സെക്ഷൻ ഓഫിസർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത സർവകലാശാല/സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനാണ് അപേക്ഷകൾ ക്ഷണിച്ചത്. ഫെബ്രുവരി ഒമ്പതിലെ 2214/2020/എ2/വിജ്ഞാപനപ്രകാരം തസ്തികകളിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോം www.kuhs.ac.inലെ Notification/Appointment ലഭിക്കും. സപ്ലിമൻെററി പരീക്ഷ തീയതി മാറ്റം മുളങ്കുന്നത്തുകാവ്: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂലൈ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനൽ ബി.എച്ച്.എം.എസ് ഡിഗ്രി സപ്ലിമൻെററി (2010 സ്കീം) പരീക്ഷ 21ലേക്ക് മാറ്റി. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. പരീക്ഷകൾ മാറ്റി മുളങ്കുന്നത്തുകാവ്: ജൂലൈ 27 മുതൽ ആരംഭിക്കാനിരുന്ന ഫൈനൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമൻെററി (2010 & 2012 സ്കീം) പരീക്ഷകളും ഫൈനൽ ബി.എച്ച്.എം.എസ് ഡിഗ്രി റെഗുലർ (2015 സ്കീം) പരീക്ഷകളും കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.