Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightആരോഗ്യശാസ്ത്ര...

ആരോഗ്യശാസ്ത്ര സർവകലാശാല: അസി. രജിസ്ട്രാർ/സെക്​ഷൻ ഓഫിസർ ഒഴിവുകളിലേക്ക്‌ കരാർ നിയമനം

text_fields
bookmark_border
മുളങ്കുന്നത്തുകാവ്​: ആരോഗ്യശാസ്ത്ര സർവകലാശാലയിൽ അസി. രജിസ്ട്രാർ/സെക്​ഷൻ ഓഫിസർ ഒഴിവുകളിലേക്ക്‌ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത സർവകലാശാല/സർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിലെ സമാന തസ്തികകളിൽ നിന്ന്​ ഒരു വർഷത്തിനുള്ളിൽ വിരമിച്ച ഉദ്യോഗസ്ഥരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനാണ്​ അപേക്ഷകൾ ക്ഷണിച്ചത്​. ഫെബ്രുവരി ഒമ്പതിലെ 2214/2020/എ2/വിജ്ഞാപനപ്രകാരം തസ്തികകളിലേക്ക് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷഫോം www.kuhs.ac.inലെ Notification/Appointment ലഭിക്കും. സപ്ലിമൻെററി പരീക്ഷ തീയതി മാറ്റം മുളങ്കുന്നത്തുകാവ്​: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജൂലൈ 13ന് നടത്താൻ നിശ്ചയിച്ചിരുന്ന ഫൈനൽ ബി.എച്ച്.എം.എസ്​ ഡിഗ്രി സപ്ലിമൻെററി (2010 സ്കീം) പരീക്ഷ 21ലേക്ക് മാറ്റി. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. പരീക്ഷകൾ മാറ്റി മുളങ്കുന്നത്തുകാവ്​: ജൂലൈ 27 മുതൽ ആരംഭിക്കാനിരുന്ന ഫൈനൽ ബി.എ.എം.എസ്​ ഡിഗ്രി റെഗുലർ/സപ്ലിമൻെററി (2010 & 2012 സ്കീം) പരീക്ഷകളും ഫൈനൽ ബി.എച്ച്.എം.എസ്​ ഡിഗ്രി റെഗുലർ (2015 സ്കീം) പരീക്ഷകളും കോവിഡ് വ്യാപനപശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരേക്കു മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story