പെരിങ്ങൽക്കുത്ത്​ ഡാമിൽനിന്ന് വെള്ളം ഒഴുക്കിവിടൽ ആരംഭിച്ചു

അതിരപ്പിള്ളി: പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് വെള്ളം ഒഴുക്കിവിടൽ ആരംഭിച്ചു. ചൊവ്വാഴ്ച പുലർച്ച 2.30ഓടെ ഡാം സ്പിൽവേയിലൂടെ നിറഞ്ഞ് കവിഞ്ഞ് വെള്ളം ഒഴുകുകയായിരുന്നു. എന്നാൽ, കഷ്​ടിച്ച് ഒരടിയോളം വെള്ളം മാത്രമാണ് ചാലക്കുടപ്പുഴയിൽ ഉയർന്നത്. കൂടപ്പഴ, കാഞ്ഞിരപ്പള്ളി, കൊമ്പൻപാറ തടയണകളിൽ ജലനിരപ്പ് ഉയർന്നു. 2018ലെ പ്രളയത്തിൽ കേട് സംഭവിച്ചതോടെ ഡാമി​ൻെറ ഷട്ടറുകൾ തുറന്നുതന്നെയാണ്. അതിനാൽ അനിയന്ത്രിതമായ പ്രവാഹം പ്രതീക്ഷിക്കുന്നില്ല. മുകൾത്തട്ടിലെ കേരള ഷോളയാറും അപ്പർ ഷോളയാറും പറമ്പിക്കുളം ഭാഗത്തെ തമിഴ്നാടി​ൻെറ ഗ്രൂപ് ഡാമുകളും തുറന്നാൽ പെരിങ്ങൽക്കുത്തിലേക്കാണ് വെള്ളമെത്തുക. എന്നാൽ, ഇവയിലെല്ലാം നിലവിൽ സംഭരണശേഷിയുടെ പകുതിയിൽ താഴെയാണ് ജലനിരപ്പ്‌. ഈ ഡാമുകൾ തുറന്നാൽ മാത്രമേ പെരിങ്ങലിൽ അനിയന്ത്രിത ജലനിരപ്പ് ഉയരുകയുള്ളൂ. കുറച്ചുദിവസമായി മഴയുണ്ടെങ്കിലും പെരിങ്ങൽ അടക്കമുള്ള ഡാമുകളുടെ വൃഷ്​ടി പ്രദേശത്ത് കൂടുതൽ മഴ ലഭിച്ചിട്ടില്ല. ചാലക്കുടിപ്പുഴയിൽ വെള്ളപ്പൊക്ക ഭീഷണി തൽക്കാലമില്ല. പെരിങ്ങൽക്കുത്ത് ഡാമി​ൻെറ ഒരു സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച രാവിലെ 7.30ന് തുറക്കും. ഇതോടെ 200 ക്യുമെക്സ് ജലം പുറത്തേക്ക് ഒഴുകുന്നതി​ൻെറ ഫലമായി പുഴയിൽ മൂന്ന്​ അടിയോളം ജലനിരപ്പ് ഉയരാനിടയുണ്ട്​. മത്സ്യബന്ധനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ ചാലക്കുടിപ്പുഴയിൽ ഇറങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.