'അരങ്ങ്​' ക്വീർ സാഹിത്യോത്സവം ഇന്ന്​

തൃശൂർ: ട്രാൻസ്ജെൻഡർ, ഇന്‍റർസെക്സ്, ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ജെൻഡർ ക്വീർ, അസെക്ഷ്വൽ എഴുത്തുകാരെ ഉൾപ്പെടുത്തി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം 'അരങ്ങ്' ബുധനാഴ്ച ഉച്ചക്ക്​ രണ്ട്​ മുതൽ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്‍റ്​ സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്യും. കലക്ടർ ഹരിത വി. കുമാർ മുഖ്യാതിഥിയാകും. 'ക്വീർ സാഹിത്യവും വെല്ലുവിളികളും' എന്ന വിഷയത്തിൽ പാനൽ ചർച്ച, അവതരണങ്ങൾ എന്നിവയാണ് പരിപാടികൾ. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്വീർ എഴുത്തുകാർ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.