മണലൂർ സഹകരണ ആശുപത്രി കെട്ടിട നിർമാണ ഉദ്ഘാടനം ഇന്ന്

കാഞ്ഞാണി: മണലൂർ സഹകരണ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് മുരളി പെരുനെല്ലി എം.എൽ.എ നിർവഹിക്കുമെന്ന് ഭരണസമിതി പ്രസിഡന്‍റ്​ ടി.കെ. ഭാസ്കരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രി വികസനത്തിന് 1,17,50,000 രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്. മൂന്ന് കോടി രൂപയുടെ പ്രോജക്ടാണ് സമർപ്പിച്ചിട്ടുള്ളത്. 5000 ചതുരശ്ര അടിയുള്ള അഞ്ച്​ നില കെട്ടിടമാണ് നിർമിക്കുക. രണ്ട് ഘട്ടമായി പൂർത്തിയാക്കും. ആദ്യഘട്ടത്തിൽ ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ച് ആദ്യഘട്ടം പൂർത്തിയാക്കും. നിർമാണം പൂർത്തിയാക്കുന്നതോ​ടെ 10 ഡോക്ടർമാരുള്ള ഒ.പിയും ആധുനിക സംവിധാനങ്ങളുള്ള അത്യാഹിത വിഭാഗവും ഹോം കെയർ ചികിത്സയും ലഭ്യമാക്കും. വൈസ് പ്രസിഡന്‍റ്​ ഇ.വി. മുഹമ്മദ്, ഡയറക്ടർ വിലാസിനി വേണുഗോപാൽ, മാനേജർ ടി.പി. സെബാസ്റ്റ്യൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.