ജില്ല വായന പക്ഷാചരണങ്ങൾക്ക് തുടക്കം

കൊടുങ്ങല്ലൂർ: ജില്ല വായന പക്ഷാചരണങ്ങൾക്ക് തുടക്കമായി. ഐ.വി. ദാസിന്‍റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് വായന പക്ഷാചരണം. ജില്ലതല ഉദ്ഘാടനം കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 461 വായനശാലകളിലും വിവിധ പരിപാടികളാണ് ആവിഷ്കരിച്ചിട്ടുളളത്. പി.എൻ. പണിക്കർ അനുസ്മരണം കവി ബക്കർ മേത്തല നിർവഹിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി. തങ്കം അധ്യക്ഷത വഹിച്ചു. കെ.എൻ. ഭരതൻ, പി.എൻ. ദേവി പ്രസാദ്, കെ.പി. രാജൻ, മുസ്താക്ക് അലി, പി.എൻ. വിനയചന്ദ്രൻ, പ്രഫ. വി.കെ. സുബൈദ, എൻ.എ.എം. അഷറഫ് എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബി ടീച്ചർ സ്വാഗതവും പുല്ലൂറ്റ് എ.കെ. അയ്യപ്പൻ-സി.വി. സുകുമാരൻ വായനശാല സെക്രട്ടറി എൻ.എസ്. ജയൻ നന്ദിയും പറഞ്ഞു. tr photo4

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.